വിവാഹ വാര്‍ഷികത്തിന് സമ്മാനം നല്‍കിയില്ല, ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ച് ഭാര്യ

[ad_1]

ബെംഗളൂരു: വിവാഹ വാര്‍ഷികത്തിന് സമ്മാനം തരാത്തതിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കുത്തി പരിക്കേല്‍പ്പിച്ചു. ബെംഗളൂരുവിലാണ് സംഭവം. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലായിരുന്നു യുവാവ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

പരിക്കേറ്റ യുവാവ് സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനാണ്. യുവതി വീട്ടമ്മയാണെന്നും പോലീസ് പറഞ്ഞു. അടുത്തിടെ ഇരുവരുടെയും വിവാഹ വാര്‍ഷികമായിരുന്നു. അന്ന് ഭര്‍ത്താവ്, ഭാര്യക്ക് സമ്മാനം ഒന്നും തന്നെ നല്‍കിയില്ല. ഇതില്‍ പ്രകോപിതയായ യുവതി ഭര്‍ത്താവിനെ കുത്തുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

[ad_2]