ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ: മുസ്ലീം കോൺഫറൻസ് ഭട്ട്, സംജി വിഭാഗങ്ങളെ നിരോധിച്ചു


ന്യൂഡൽഹി: ഭീകരവാദത്തോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ജമ്മു കശ്മീർ മുസ്ലീം കോൺഫറൻസ് (സംജി വിഭാഗം), ജമ്മു കശ്മീർ മുസ്ലീം കോൺഫറൻസ് (ഭട്ട് വിഭാഗം) എന്നിവയെ നിരോധിത സംഘടനകളായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. നരേന്ദ്രമോദി സർക്കാർ ഭീകരവാദത്തെ ഇല്ലാതാക്കാൻ ദൃഢനിശ്ചയമെടുത്തിരിക്കുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ തുടരുന്ന ഏതൊരാൾക്കും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ ജമാ അത്തെ ഇസ്ലാമിയുടെ നിരോധനം വരുന്ന അഞ്ച് വർഷത്തേക്കു കൂടി കേന്ദ്രം നീട്ടിയിരുന്നു.