ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന് വായ്പയായി നൽകിയത് ആറ് കോടി രൂപ: സംരംഭകർക്ക് കൈത്താങ്ങായി യോഗി സർക്കാർ

[ad_1]

ലക്‌നൗ: ചെറുകിട സംരംഭങ്ങൾക്ക് സഹായ ഹസ്തവുമായി ഉത്തർപ്രദേശ് സർക്കാർ. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിനായി ആറ് കോടി രൂപ സർക്കാർ വായ്പ നൽകി. 6,55,684 കോടി രൂപയാണ് കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ചെറുകിട തൊഴിലാളികൾക്ക് യോഗി സർക്കാർ വായ്പയായി നൽകിയത്. 2.5 കോടി യുവാക്കൾക്കാണ് ഈ മേഖലയിൽ തൊഴിലവസരങ്ങൾ ലഭിച്ചത്.

യോഗി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പുത്തനുണർവ്വ് ലഭിച്ചത്. യോഗി സർക്കാരിന്റെ ഇടപെടലിലൂടെ ഉത്തർപ്രദേശിലെ കരകൗശല വിദഗ്ധർ, തൊഴിലാളികൾ, ചെറുകിട സംരംഭകർ തുടങ്ങിയവർക്ക് ഒട്ടേറെ പ്രയോജനങ്ങൾ ലഭിച്ചു.

യുവാക്കളെയും സ്ത്രീകളെയും ചെറുകിട വ്യവസായങ്ങളെയും സ്വാശ്രയമാക്കുക എന്നതാണ് യോഗി സർക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ കൂടിയാണ് യോഗി സർക്കാരിന്റെ പ്രവർത്തനം. യോഗി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവിധ മേഖലകളിൽ വലിയ നേട്ടത്തിനാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിച്ചത്.

[ad_2]