കാൺപൂർ: പൂർവ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കവെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ഐഐടിയിലെ സീനിയർ പ്രൊഫസറും വിദ്യാർത്ഥി കാര്യ ഡീനും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുമായ സമീർ ഖണ്ഡേക്കർ (53) ആണ് വെള്ളിയാഴ്ച യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞു വീണ് മരിച്ചത്.
മരണകാരണം ഹൃദയാഘാതമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചു. മൃതദേഹം കാൺപൂർ ഐഐടിയിലെ ഹെൽത്ത് സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണെന്നും കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിക്കുന്ന ഏക മകൻ പ്രവാഹ് ഖണ്ഡേക്കർ എത്തിയതിന് ശേഷം മാത്രമേ അന്തിമ ചടങ്ങുകൾ നടത്തുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.