ഭാരതീയ നീതി സംഹിതയില്‍ മാറ്റം വരുത്തി കേന്ദ്രം


 

ന്യൂഡല്‍ഹി: വ്യാജ നോട്ടുകളുടെ നിര്‍മ്മാണം ഇനിമുതല്‍ ദേശവിരുദ്ധ കുറ്റമാകും. ഭാരതീയ ന്യായ സംഹിതയിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ന്യായ സംഹിതയുടെ 113-ാം വകുപ്പ് അനുസരിച്ച് വ്യാജ നോട്ടുകളുടെ നിര്‍മ്മാണവും പ്രചാരവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അതിനാല്‍ ഇത് ഭീകരവാദ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണെന്നും കേന്ദ്രം അറിയിച്ചു.

കുറ്റം തെളിയുന്നവര്‍ക്ക് ജീവപര്യന്തം തടവിനോ തുക്കുകയറിനോ ശിക്ഷിക്കാം. ഗൂഢാലോചന നടത്തുകയോ അത്തരം പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും, ഭീകരവാദ പ്രവര്‍ത്തനത്തിന് ബോധപൂര്‍വം സൗകര്യം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവിന് ശിക്ഷ ലഭിക്കും.

ഭാരതീയ ന്യായ സംഹിത ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവ ഓഗസ്റ്റിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരമായാണ് ഈ മൂന്ന് ബില്ലുകള്‍ എത്തിയത്. കൂടുതല്‍ സൂക്ഷ്മ പരിശോധനയ്ക്കായി ഒരു കമ്മിറ്റിക്ക് വിട്ടിരുന്നു. തുടര്‍ന്ന് മൂന്നിന്റെയും പരിഷ്‌കരിച്ച പതിപ്പുകള്‍ ഇന്ന് വൈകീട്ട് ലോക്‌സഭയിലാണ് അവതരിപ്പിച്ചത്.