[ad_1]
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃ സ്ഥാനത്ത് നിന്നും കമല്‍നാഥ് മാറിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരാജയത്തിന്റെ പാഠം ഉള്‍ക്കൊണ്ട് കമല്‍നാഥിന്റെ നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ മുമ്പോട്ട് പോകും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നേതൃത്വം തല്‍ക്കാലം മാറേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ ഉള്‍പ്പടെയുള്ള പല എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് വിജയം പ്രവചിച്ച മധ്യപ്രദേശില്‍ ആകെയുള്ള 230 സീറ്റുകളില്‍ 163 സീറ്റികളിലും ബിജെപി വിജയം നേടിയിരുന്നു. 66 സീറ്റുകള്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസിന് നേടാനായത്.
[ad_2]