ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ജമ്മു കാശ്മീരിൽ, അടുത്ത വർഷം പ്രവർത്തനമാരംഭിക്കും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ജമ്മു കാശ്മീരിൽ പുരോഗമിക്കുന്നു. 1,315 മീറ്റർ നീളമുള്ള പാലമാണ് സജ്ജമാക്കുന്നത്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് റെയിൽ പാലം നിർമ്മിക്കുന്നത്. പാരീസിലെ ഈഫൽ ടവറിനേക്കാൾ ഏകദേശം 35 മീറ്റർ ഉയരമാണ് ചെനാബ് റെയിൽ പാലത്തിന് ഉള്ളത്.

റെയിൽവേ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ റെയിൽവേ ശൃംഖലയ്ക്ക് കാശ്മീരിലെ താഴ്‌വരയിൽ പ്രവേശിക്കാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ഏകദേശം 10 വർഷങ്ങൾക്കു മുൻപാണ് റെയിൽവേ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. 2024 ജനുവരിയോടെ സന്ദർശകർക്ക് പാലം തുറന്നു നൽകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ചെനാബ് പാലത്തിന് പുറമേ, ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ കേബിൾ പാലം, രാജ്യത്തെ ഏറ്റവും ദൈർഘമേറിയ ഗതാഗത ടണൽ, ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ പദ്ധതി തുടങ്ങിയ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.