ബിസിനസ് വിപുലികരണത്തിന്റെ ഭാഗമായി കോടികൾ സമാഹരിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പിഎൻബി ഹൗസിംഗ് ഫിനാൻസ് റൈറ്റ് അവതരണത്തിലൂടെ 2494 കോടി രൂപയാണ് സമാഹരിച്ചത്. പ്രധാനമായും മൂലധന അടിത്തറ വർദ്ധിപ്പിക്കാനാണ് ഈ തുക വിനിയോഗിക്കുക. റൈറ്റ്സ് ഇഷ്യൂ പൂർത്തീകരിക്കുന്നതിലൂടെ, കമ്പനിയുടെ പ്രൊമോട്ടർ എന്ന നിലയിൽ പിഎൻബിയുടെ ഓഹരി പങ്കാളിത്തം 32.53 ശതമാനത്തിൽ നിന്നും 30 ശതമാനത്തിൽ താഴെയായി കുറയുന്നതാണ്.
2021 മെയ് 3 മാസത്തിൽ ഓഹരി മൂലധനം സമാഹരിക്കാൻ പിഎൻബി ഹൗസിംഗ് മറ്റ് നിക്ഷേപകർക്കൊപ്പം സംയുക്ത സംരംഭ പങ്കാളിയായ കാർണിവൽ ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഈ കരാറിലൂടെ 4,000 കോടി കോടി രൂപ സമാഹരിക്കാനായിരുന്നു പഞ്ചാബ് നാഷണൽ ബാങ്ക് പദ്ധതിയിട്ടിരുന്നത്. എന്നാൽ, നിയമനടപടികളിലെ കാലതാമസം കൊണ്ട് പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.