ഭിന്നശേഷി സൈനികരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ ആർമി

യുദ്ധക്കളത്തിൽ പരിക്കേറ്റ് ഭിന്നശേഷിക്കാരായ സൈനികരെ പുനരധിവസിപ്പിച്ച് അവർക്ക്  പാരാലിമ്പിക്‌സിന് പരിശീലനം തയ്യാറെടുക്കുകയാണ്  ഇന്ത്യൻ സൈന്യം. അത്ലറ്റിക്സ്, റോവിംഗ്, അമ്പെയ്ത്ത്, നീന്തൽ, ഷൂട്ടിംഗ്, പാരാ ലിഫ്റ്റിംഗ്, കയാക്കിംഗ്, കനോയിംഗ് എന്നിവയിൽ കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകും.

കർത്തവ്യ നിർവഹണത്തിനിടെ പരിക്കേൽക്കുകയും നിലവിൽ തൊഴിലിൽ സജീവമായി നിൽക്കാൻ സാധിക്കാത്തതുമായവരെ സഹായിക്കാൻ ഇന്ത്യൻ സൈന്യം ആഗ്രഹിക്കുന്നു. അത്തരം ഭിന്നശേഷിക്കാരായ സൈനികരിൽ പലരും മികച്ച ഷൂട്ടർമാരാണെന്ന് അധികൃതർ പറഞ്ഞു.

സന്നദ്ധരായ വോളന്റിയർമാരെ സ്ക്രീനിംഗിന് വിധേയരാകുകയും അവരിൽ തിരഞ്ഞെടുത്ത വ്യക്തികളെ തുടർ പരിശീലനത്തിനായി എപിഎൻ,കിർകീ അല്ലെങ്കിൽ മറ്റ് എംഒഡബ്ല്യൂ നോഡുകളിൽ നിലനിർത്തുകയും ചെയ്യും.