ജനങ്ങൾക്ക് ‘ഇരട്ട എഞ്ചിൻ സർക്കാരിൽ’ വിശ്വാസമുണ്ട്: അമിത് ഷാ

തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി തങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് കർണാടകയിലെ ഒരു കോടി ജനങ്ങൾ വിശ്വസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യാ ടുഡേയുടെ കർണ്ണാടക റൗണ്ട് ടേബിൾ 2023ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ കോൺഗ്രസ് സർക്കാർ ഭരണഘടനാ വിരുദ്ധമായ രീതിയിൽ 4 ശതമാനം മുസ്ലീം സംവരണം നിലനിർത്തി. നമ്മുടെ ഭരണഘടന മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കാത്തതിനാൽ അത് ഭരണഘടനാ വിരുദ്ധമായിരുന്നു. എന്നാൽ കർണാടകയിലെ ബിജെപി സർക്കാർ ഈ നാല് വലിയ സമുദായങ്ങളായ എസ്സി, എസ്ടി, ബൊക്കലിഗ, ലിംഗായത്ത് എന്നിവരുടെ സംവരണം വർദ്ധിപ്പിച്ചു. നേരത്തെ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിരുന്നുവെന്നത് വ്യക്തമാണ്, അത് ഞങ്ങൾ അവസാനിപ്പിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

അർഹരായ ആളുകൾക്ക് അവരുടെ അവകാശങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്. 75 വർഷമായി നിരവധി സർക്കാരുകൾ ഈ രാജ്യത്ത് ഭരിച്ചത് രണ്ട് രാജ്യങ്ങൾ ഉണ്ടാക്കിയ രീതിയിലാണെന്നും അമിത് ഷാ പറഞ്ഞു. ഇതിൽ 80 കോടി ജനങ്ങൾ ഒരു പക്ഷത്തായിരുന്നപ്പോൾ 50 കോടി ജനങ്ങൾ മറുവശത്തായിരുന്നു. ഈ കോടിക്കണക്കിന് ആളുകൾക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. അവർക്ക് കുടിക്കാൻ വെള്ളമോ വീടോ വൈദ്യുതിയോ ഗ്യാസോ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി സർക്കാരാണ് തങ്ങളെ കുറിച്ച് ചിന്തിക്കുന്നതെന്നാണ് കർണാടകയിലെ മുഴുവൻ ജനങ്ങൾക്കും തോന്നുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നരേന്ദ്ര മോദിക്ക് പ്രശസ്തി ലഭിക്കുമെന്ന് ഭയന്ന് ചില സർക്കാരുകൾ സർക്കാരിന്റെ പാവപ്പെട്ട ക്ഷേമപദ്ധതികൾ താഴെത്തട്ടിൽ എത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉദാഹരണത്തിന്, ഡൽഹിയിലെ ആയുഷ്മാൻ ഭാരത് യോജനയുടെ പ്രയോജനം ഡൽഹിയിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ല. കാരണം മോദി ജിയുടെ ജനപ്രീതി വർധിക്കുമെന്ന ഭയം കെജ്രിവാൾ ജിക്കുണ്ട്. ബംഗാളിലെ കർഷകർക്ക് വർഷങ്ങളായി കിസാൻ സമ്മാൻ നിധി ലഭിച്ചിരുന്നില്ല. കാരണം, മോദിയുടെ ചെക്ക് അവിടത്തെ കർഷകരുടെ അക്കൗണ്ടിൽ എത്താൻ മമത ആഗ്രഹിച്ചിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.