ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്), ജനറൽ അനിൽ ചൗഹാൻ വ്യാഴാഴ്ച എയർ ഹെഡ്ക്വാർട്ടേഴ്സിൽ (വായുഭവൻ) നടന്ന ഐഎഎഫ് കമാൻഡേഴ്സ് കോൺഫറൻസിൽ (എഎഫ്സിസി) പങ്കെടുത്തു. അവിടെ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന സന്നദ്ധതയെക്കുറിച്ച് വിശദീകരിച്ചു.
കോൺഫറൻസിൽ പങ്കെടുത്ത ഐഎഎഫ് കമാൻഡർമാരോട് സംസാരിച്ച അദ്ദേഹം, സ്വദേശിവൽക്കരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതോടൊപ്പം തന്നെ ഫ്ലീറ്റ് സറ്റനൻസിലേക്കുള്ള വ്യക്തമായ പാത രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. മൂന്ന് സേവനങ്ങൾ തമ്മിലുള്ള സംയോജനം വർദ്ധിപ്പിക്കുന്നതിന്റെ രൂപരേഖകളെക്കുറിച്ചും അവയിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം ചർച്ച നടന്നു .
2023 ഏപ്രിൽ 19 ന് ആരംഭിച്ച ഈ വർഷത്തെ ത്രിദിന എ എഫ് സി സി യുടെ തീം ‘അതിർത്തികൾക്കപ്പുറം, കരുത്തുറ്റ അടിത്തറ’ എന്നതാണ്. കടന്നു പോയ വർഷത്തെക്കുറിച്ചും ഭാവിയിൽ ആസൂത്രണം ചെയ്ത പാതയിലെ പുരോഗതിയെക്കുറിച്ചും ചർച്ചകൾ നടന്നു . കോൺഫറൻസിൽ കരസേനാ മേധാവികളും നാവിക സേനാ മേധാവികളും അഭിസംബോധന ചെയ്തു.