കോവിഡ് കുതിക്കുന്നു: രാജ്യത്ത് 10,542 രോഗികൾ കൂടി

രാജ്യത്ത് കോവിഡ് കേസുകൾ അതിവേഗം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 63,562 ആയി ഉയർന്നു. ചൊവ്വാഴ്ച 7633 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 ശതമാനം വർദ്ധനവാണ് കോവിഡ് കേസുകളിലുണ്ടായിരിക്കുന്നത്.

കേരളം, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1528 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 1017 കേസുകളും മഹാരാഷ്ട്രയിൽ 505 കേസുകളും രേഖപ്പെടുത്തി. അതേസമയം കർണ്ണാടകയിൽ 358, തമിഴ്‌നാട്ടിൽ 521, യുപിയിൽ 446 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 5,31,190 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.39% ആണ്. ഇതുവരെ, 4,42,50,649 ആളുകൾ കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചു, ദേശീയ വീണ്ടെടുക്കൽ നിരക്ക് 98.67% ആണ്.