കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലാണ്. 224 അംഗ നിയമസഭയില്‍ 189 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം 23 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടികയും ബിജെപി ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഈ രണ്ടാം പട്ടികയില്‍ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ള ഏഴ് സ്ഥാനാര്‍ത്ഥികളോളം ഉള്‍പ്പെടുന്നു. ഇതില്‍ സിറ്റിങ് എംഎല്‍എമാരുടെയോ മുതിര്‍ന്ന നേതാക്കളുടെയോ മക്കളും ചെറുമക്കളും ബന്ധുക്കളും ഉള്‍പ്പെടുന്നുണ്ട്. കുടുംബ രാഷ്ട്രീയത്തിനെതിരായ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണ് ഈ നീക്കം. അതേസമയം, 12 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല, മൂന്നാമത്തെ പട്ടിക ഉടന്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാര്‍ട്ടിയുടെ രണ്ടാം ലിസ്റ്റിലെ രാഷ്ട്രീയ കുടുംബങ്ങളുമായി ബന്ധമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക
1. ജി കരുണാകര്‍ റെഡ്ഡി (ഹരപ്പനഹള്ളി) : ഇദ്ദേഹത്തിന്റെ സഹോദരന്‍ ഗാലി ജനാര്‍ദന്‍ റെഡ്ഡി മുന്‍ എംഎല്‍സിയും മന്ത്രിയാണ്. മറ്റൊരു സഹോദരന്‍ ജി സോമശേഖര്‍ റെഡ്ഡി നിലവിലെ എംഎല്‍എയും കാംപ്ലിയിലെ സ്ഥാനാര്‍ത്ഥിയുമാണ്.
2. അശ്വിനി സമ്പംഗി (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്): അശ്വിനിയുടെ പിതാവ് വൈ സമ്പംഗി മുന്‍ ബിജെപി എംഎല്‍എയാണ്.
്3. സോമനഗൗഡ ബി പാട്ടീല്‍ ( ദേവര്‍ ഹിപ്പര്‍ഗി): അദ്ദേഹത്തിന്റെ പിതാവ് ബിഎസ് പാട്ടീല്‍ ശാസനൂര്‍ മുന്‍ ബിജെപി എംഎല്‍എയും മന്ത്രിയുമായിരുന്നു.
4. എസ് ഡി ദിലീപ് കുമാര്‍(ഗുബ്ബി) : ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ ചിക്കെഗൗഡ, ഗുബ്ബിയില്‍ നിന്നുള്ള മുന്‍ എം എല്‍ എ ആയിരുന്നു.
5. പ്രകാശ് ഖണ്ഡ്രെ (ഭാല്‍ക്കി) : പ്രകാശ് ഖണ്ഡ്രെയും സിറ്റിങ് എം.എല്‍.എ ഈശ്വര്‍ ഖന്ദ്രെയും ബന്ധുക്കളാണ്.
6. ലളിത അനാപൂര്‍( ഗുര്‍മിത്കല്‍) : പിതാവ് മൗലാലി അനപൂര്‍ യാദ്ഗിറില്‍ നിന്ന് മത്സരിച്ചിരുന്നു.
7. രാമചന്ദ്ര ഗൗഡ( സിദ്ലഘട്ട) : നിലവിലെ ചാമുണ്ഡേശ്വരി എംഎല്‍എ ജിടി ദേവഗൗഡയുടെ മരുമകനാണ് രാമചന്ദ്ര ഗൗഡ.