പട്ന വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ജയപ്രകാശ് നാരായണ്‍ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 10.47ഓടെയാണ് ഒരു അജ്ഞാത ഫോണ്‍ കോള്‍ ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിമാനത്താവള പരിസരം പരിശോധിക്കുന്നുണ്ട്. അതേസമയം വിമാന സര്‍വ്വീസുകള്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.