പതിനൊന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ പ്രധാനാധ്യാപകന് 10 വര്‍ഷം കഠിന തടവ്. ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 ല്‍ ലെഫ്രിപ്പാറ ബ്ലോക്കിലെ ഒരു സ്കൂളില്‍ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിക്കവെയാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയത്. അഡീഷണല്‍ ജില്ലാ ജഡ്ജി മഹേന്ദ്രകുമാര്‍ സൂത്രധാരാണ് പ്രതിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും, സ്കൂളില്‍ ഒറ്റയ്ക്കാകുന്ന പെണ്‍കുട്ടികളെ
ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ 2016 ജൂണ്‍ 14 ന് അറസ്റ്റിലായ പ്രതി അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്. പ്രതിയ്ക്ക്, 47000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം.