മുംബൈ: ജോഗിങ്ങിനിടെ കാറിടിച്ച് ടെക് കമ്പനി സിഇഒ ആയ രാജലക്ഷ്മി വിജയ് (42) കൊല്ലപ്പെട്ടു. മുംബൈയിലെ വോര്‍ളി ബീച്ചില്‍ പ്രാഭാത നടത്തത്തിനിടെ ആണ് അപകടം നടന്നത്. നഗരത്തിലെ ഐടി, ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ആള്‍ട്രൂയിസ്റ്റ് ടെക്‌നോളജീസിന്റെ സിഇഒ ആണ് രാജലക്ഷ്മി.
കാറിടിച്ച ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ രാജലക്ഷ്മിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നിന്നുള്ള ജോഗേഴ്‌സ് ഗ്രൂപ്പിലെ അംഗമായിരുന്നു ഇവര്‍. അപടകമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ പരുക്കേറ്റ് ചികിത്സയിലാണ്.