ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും സീറ്റുകള്‍ പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായി രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്.
ഞായറാഴ്ച മുതല്‍ അദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. മെയ് മാസത്തിലാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ്. കര്‍ണാടകയിലെ ബെളഗാവിയിലും തുംകുരു ജില്ലയിലെ കുനിഗലിലും രണ്ട് പരിപാടികള്‍ രാഹുല്‍ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ബെളഗാവിയില്‍ നടക്കുന്ന യുവജന സംഗമത്തിലും ശേഷം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ബെംഗളൂരുവിലേക്ക് മടങ്ങും.
ചൊവ്വാഴ്ചയാണ് കുനിഗലിലെ പരിപാടി. ഇത്തവണ 140 മുതല്‍ 150 വരെ സീറ്റുകള്‍ നേടി കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. ആദ്യ സ്ഥാനാര്‍ഥി പട്ടിക 22ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.