അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ച ഇന്ത്യയിൽ ആഘാതം സൃഷ്ടിക്കില്ലെന്ന് ആർബിഐ ഗവർണർ, കൂടുതൽ വിവരങ്ങൾ അറിയാം
ഒരാഴ്ചയ്ക്കിടെ അമേരിക്കൻ ബാങ്കിംഗ് മേഖലയിൽ ഉണ്ടായ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്തദാസ്. കോവിഡ് പ്രതിസന്ധികളിൽ നിന്നും രാജ്യം കരകയറിയതോടെ, ബാങ്കിംഗ് രംഗത്ത് ശക്തമായ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. കോവിഡിന് ശേഷം ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം വർദ്ധിച്ചത് ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈൻ- റഷ്യ യുദ്ധ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് മങ്ങലേറ്റിരുന്നു. എന്നാൽ, അക്കാലയളവിൽ പോലും ഇന്ത്യ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കും, സ്വിസ് ബാങ്കും തകർന്നതിനാൽ അതിന്റെ ആഘാതം ഇന്ത്യയിൽ പ്രകടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ ഇന്ന് പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ട്. ഏത് പ്രതിസന്ധിയിലും ഇന്ത്യയുടെ വളർച്ച 7 ശതമാനമെന്നത് ഏറ്റവും അഭിമാനകരമായ ഒന്നാണ്. അതേസമയം, ഇന്ത്യയിൽ വരാനിരിക്കുന്ന ജി20 ഉച്ചകോടി രാജ്യത്തിന് കൂടുതൽ നേട്ടം കൈവരിക്കാൻ സഹായിക്കും.