രാജ്യം ഭരിക്കുന്ന പാര്‍ട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:രാജ്യം ഭരിക്കുന്ന പാര്‍ട്ടി വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് രാഹുല്‍ ഗാന്ധി. ഭീരുത്വം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്റെ കാതലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) യുകെ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ സംവദിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
ബിജെപിക്ക് മുമ്പ് രാജ്യം ഭരിക്കാന്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ്. എത്രയോ വര്‍ഷം നമ്മള്‍ രാജ്യം ഭരിച്ചു. എന്നാല്‍ ബിജെപിയെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന തരത്തിലാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാധ്യമങ്ങളില്‍ വരുന്ന വിവരണങ്ങള്‍ ശ്രദ്ധിക്കാറില്ല. താന്‍ ആളുകളെ ശ്രദ്ധിക്കുന്നു, ബിജെപിക്ക് വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമാണുള്ളത്. നിലവില്‍ നാല് വലിയ പ്രശ്നങ്ങളാണ് ഇന്ത്യ നേരിടുന്നതെന്നും രാഹുല്‍ പറഞ്ഞു.