പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് ക്രൂരബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടാക്കി ബ്ലാക്ക് മെയില്‍ ചെയ്തായിരുന്നു ബലാത്സംഗം. പിന്നാലെ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബ്ലേഡ് കൊണ്ട് തന്റെ പേരെഴുതി. കാണ്‍പൂര്‍ സ്വദേശി വികാസ് താക്കൂര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്.
കുട്ടിയുടെ അശ്ലീല വീഡിയോകള്‍ ഉണ്ടാക്കി ബ്ലാക്ക് മെയില്‍ ചെയ്താണ് ഇയാൾ കുട്ടിയോട് ഈ ക്രൂര കൃത്യം ചെയ്തത്. ഡോക്ടര്‍ ദമ്പതികളുടെ ഏക മകളാണ് ബലാത്സംഗത്തിനിരയായത്. പെണ്‍കുട്ടി വികാസ് താക്കൂറുമായി ഇന്‍സ്റ്റാഗ്രാമില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനിടെ വികാസ് കുട്ടിയുടെ ഫോട്ടോ എടുത്ത് അശ്ലീല വീഡിയോകള്‍ ഉണ്ടാക്കി. ഇതിലൂടെ ബ്ലാക്ക് മെയില്‍ ചെയ്യുന്നത് പതിവാക്കി. അവനെ ഭയന്ന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് മാറി നിന്നിരുന്നു. ഒരാഴ്ച മുമ്പാണ് പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചു വന്നത്.
ഇതിനിടെ യുവാവ് വിളിച്ച് അശ്ലീല വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി. താന്‍ പറയുന്നയിടത്ത് വന്നില്ലെങ്കില്‍ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടി ഇയാള്‍ പറഞ്ഞ കഫേയില്‍ എത്തി.കഫെയില്‍ വെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് ലഹരി പാനീയം കുടിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇതിന് ശേഷം കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി .ഇവിടെ വെച്ച് ഇയാളുടെ സുഹൃത്തുക്കളായ അജയ്, അമന് എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടയില്‍ 5 യുവാക്കള്‍ കൂടി സ്ഥലത്തേക്ക് വന്നു.
മര്‍ദിച്ച ശേഷം എല്ലാവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു.ഇതിനിടെ കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികളെത്തി. ഇതോടെ പ്രതികള്‍ സ്ഥലംവിട്ടു. ഇവര്‍ പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. രക്ഷിതാക്കള്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം പോലീസില്‍ വിവരമറിയിച്ചു.