തമിഴ്നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടു: വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണവുമായി സർക്കാർ
ചെന്നൈ: തമിഴ്നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടുവെന്ന പ്രചാരണം. ഡിഎംകെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ വാക്കുകൾക്കെതിരെ വിമർശനം.
രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനം നടത്തിയെന്നതിന്റെ പേരിൽ അണ്ണാമലൈക്കെതിരെ തമിഴ്നാട് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ വിഭാഗം കേസെടുത്തു. ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ അക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പൊലീസ് മേധാവിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ല. തമിഴ്നാട് സര്‍ക്കാരും ജനങ്ങളും അവരെ സഹോദരങ്ങളായിക്കണ്ട് സംരക്ഷിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.