ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുതിച്ചുയരും, പുതിയ പ്രഖ്യാപനവുമായി മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ
ഈ വർഷം രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 5.5 ശതമാനമായി ഉയരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ 4.8 ശതമാനം വളർച്ച നേടുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും, പിന്നീട് പുനർനിർണയിക്കുകയായിരുന്നു. രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനമാണ് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ് ഇന്ത്യ.
കേന്ദ്ര ബജറ്റിലെ ഉയർന്ന മൂലധന ചെലവിന്റെയും, സാമ്പത്തിക രംഗത്തെ ഉണർവിന്റെയും പശ്ചാത്തലത്തിലാണ് വളർച്ചാ നിരക്ക് പുനർനിർണിച്ചരിക്കുന്നത്. കേന്ദ്ര ബജറ്റിൽ രാജ്യത്തെ ജിഡിപിയുടെ 3.3 ശതമാനം മൂലധന ചെലവായി വർദ്ധിപ്പിച്ചത് സ്വകാര്യ മേഖലയിൽ ഉണർവ് ഉണ്ടാക്കുമെന്നും, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് ഈ വർഷവും ദുർബലമായിരിക്കുമെങ്കിലും, ഇന്ത്യയുടെ വളർച്ചയെ അത്തരം ഘടകങ്ങൾ ബാധിക്കില്ലെന്ന് മൂഡീസ് അറിയിച്ചിട്ടുണ്ട്. 2024- ലെ വളർച്ചാ നിരക്ക് 6.6 ശതമാനമായാണ് ഉയരുക.