തമിഴ്നാട്ടിലും മഴ ശക്തം; വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട്
ചെന്നൈ: തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി തേനി ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്.
മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിലും തെക്കൻ കേരളത്തിന്റെ സമീപ പ്രദേശങ്ങളിലും മഴ അതിശക്തമാണ്. കന്യാകുമാരിയില്‍ 84 മില്ലീമീറ്ററും പാളയംകോട്ടയില്‍ 19 മില്ലീമീറ്ററും മഴ ലഭിച്ചു.