ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതി മെഹുല്‍ ചോക്സി (65)യെ അറസ്റ്റ് ചെയ്ത് ബെല്‍ജിയം പൊലീസ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ചയാണ് ഇന്ത്യന്‍ വ്യാപാരിയായ മെഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2018ലും 2021ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് മെഹുലിനെതിരായ നടപടി. സി.ബി.ഐയുടെ അപേക്ഷയിലാണ് ബെല്‍ജിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് മെഹുല്‍ അന്വേഷണം നേരിടുന്നത്. […]
Source link
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍
Date: