ടെല്‍ അവീവ്: ഗസയില്‍ വീണ്ടും യുദ്ധം ആരംഭിച്ച ഇസ്രഈല്‍ നടപടിയില്‍ പ്രതിഷേധം. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം. ആയിരത്തോളം പ്രതിഷേധക്കാരാണ് ടെല്‍ അവീവിലെ തെരുവിലിറങ്ങി ഇസ്രഈല്‍ നടപടിക്കെതിരെ പ്രതിഷേധിച്ചത്. ഉന്നതസുരക്ഷാ നിയമ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെയും ജനങ്ങള്‍ പ്രതിഷേധിക്കുകയുണ്ടായി. പ്രതിഷേധത്തില്‍ ഗസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രഈലികളുടെ കുടുംബങ്ങളുമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഗസയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് നിര്‍ത്തണമെന്നും മറ്റ് ആവശ്യങ്ങളോടൊപ്പം […]
Source link
ട്രംപ്- നെതന്യാഹു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബന്ദിമോചനമാവശ്യപ്പെട്ട് ഇസ്രഈലില്‍ പ്രതിഷേധം
Date: