കോഴിക്കോട്: എമ്പുരാനെതിരെ വിമര്‍ശനവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍.ശ്രീലേഖ. എമ്പുരാന്‍ സിനിമ കേന്ദ്ര സര്‍ക്കാരിനെ കരിവാരി തേക്കുകയാണെന്നും പേക്കൂത്താണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്ന കോപ്രായമാണെന്നും ബി.ജെ.പി നേതാവ് ആര്‍.ശ്രീലേഖ ആരോപിച്ചു. എമ്പുരാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃശ്ചികമായി വന്നതല്ലെന്നും രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നും ശ്രീലേഖ പറഞ്ഞു. കേരളത്തിനകത്തേക്ക് കാവി അല്ലെങ്കില്‍ ബി.ജെ.പി കടക്കാന്‍ പാടില്ലെന്നും കടന്ന് കഴിഞ്ഞാല്‍ കേരളം നശിക്കുമെന്നുമാണ്ചിത്രം പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു. കാവി കേരളത്തിന് അപകടം പിടിച്ചതാണെന്നാണ് സിനിമയില്‍ മുഴുവന്‍ കാണിക്കുന്നതെന്നും ഇങ്ങനൊന്ന് […]
Source link
എമ്പുരാന്‍ വെറും എമ്പോക്കിത്തരം, പേക്കൂത്ത്; എമ്പുരാനെതിരെ ബി.ജെ.പി നേതാവ് ആര്‍.ശ്രീലേഖ
Date: