എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. മുന്‍ചിത്രങ്ങളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാന്‍ സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ടല്ല നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. 2022ല്‍ പൃഥ്വിരാജ് അഭിനയിച്ച മൂന്ന് സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്കാലത്തെ സിനിമകളുടെ പ്രതിഫലവിവരങ്ങള്‍ ഹാജരാക്കാന്‍ പൃഥ്വിരാജിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസമോ അതിന് മുമ്പുള്ള മാസമോ നോട്ടീസ് അയച്ചിരുന്നു എന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. […]
Source link
പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
Date: