നേപ്യിഡോ: മ്യാന്മറിലുണ്ടായ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നിലവിലും തുടരുന്നുണ്ടെന്നും 3900ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ മരിച്ചവരുടെ എണ്ണം 2056 പേര്‍ മരണപ്പെട്ടതായും 270ഓളം പേരെ കാണാതായതായുമാണ് ഔദ്യോഗിക വിവരം. കാണാതായവരെ കണ്ടെത്താനായി തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുടെ ഇടയിലെല്ലാം തെരച്ചില്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പത്തിന് മൂന്ന് ദിവസമാകുന്ന ഇന്ന് (തിങ്കളാഴ്ച) ഒരു സ്ത്രീയെ ജീവനോടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും പുറത്തെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും കൃത്യമായ […]
Source link
മ്യാന്മറിലെ ഭൂചലനത്തില്‍ മരണസംഖ്യ 2000 കടന്നു; 3900 പേര്‍ക്ക് പരിക്ക്
Date: