തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനുമായ ബന്ധപ്പെട്ട സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ബി.ജെ.പി. ഇനിമുതല്‍ സംസ്ഥാന അധ്യക്ഷന്‍ ഒറ്റയ്ക്ക് മാധ്യമങ്ങളെ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബി.ജെ.പി കോര്‍ കമ്മിറ്റിയിലാണ് തീരുമാനം. പാര്‍ട്ടിയുടെ മാധ്യമ നയത്തില്‍ മാറ്റമുണ്ടാകുമെന്നും സംഘടനയിലെ എല്ലാവരെയും പരിഗണിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാധ്യമങ്ങളെ കാണുന്നതിനായി ഒരു പ്രത്യേക നേതൃനിര രൂപീകരിക്കാനാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാമെന്ന് നിര്‍ദേശിച്ച രാജീവ്, ഏപ്രില്‍ 15നകം പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടെ മേല്‍നോട്ട ചുമതല നല്‍കാനും തീരുമാനിച്ചു. […]
Source link
ഇനി അധ്യക്ഷന്‍ ഒറ്റയ്ക്ക് മാധ്യമങ്ങളെ കാണില്ല, എല്ലാവരെയും പരിഗണിക്കും; കോര്‍ കമ്മിറ്റിയില്‍ രാജീവ് ചന്ദ്രശേഖര്‍
Date: