ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പാരയില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ പുനരവാസ കേന്ദ്രത്തിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായുമാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച വൈകുന്നേരമാണ് കേന്ദ്രത്തിലുണ്ടായിരുന്ന 20തോളം വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ കുട്ടികള്‍ക്ക് വലിയ തോതില്‍ നിര്‍ജ്ജലീകരണം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയിലായതിന് പിന്നാലെ അവരെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും ബാക്കിയുള്ള 16 പേരുടെ നില മെച്ചപ്പെട്ടുവെന്നും […]
Source link
ഉത്തര്‍പ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസകേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധ; രണ്ട് കുട്ടികള്‍ മരിച്ചു
Date: