തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശുമരണം. അഞ്ചരമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇന്ന് (ശനി) രാവിലെയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മരണകാരണം വ്യക്തമാകണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാകണമെന്ന് എസ്.എ.ടി ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞിന് ശ്വാസതടസം ഉണ്ടായിരുന്നതായും എസ്.എ.ടി അധികൃതര്‍ പ്രതികരിച്ചു. കുട്ടിക്ക് അനാരോഗ്യം ഉണ്ടായിരുന്നെന്നും കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നെന്നുമാണ് ശിശുക്ഷേമ സമിതി പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളം കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും പറയുന്നു. ശിശുക്ഷേമ സമിതിയില്‍ ഒരു മാസത്തിനിടെ […]
Source link
ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഒരു മാസത്തിനിടെ രണ്ടാമത്തെ മരണം
Date: