ചണ്ഡീഗഡ്: പഞ്ചാബില്‍ കര്‍ഷക നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍. മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിര നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച നേതാവ് സര്‍വണ്‍ സിങ് പാന്ഥര്‍ തുടങ്ങിയവര്‍ കസ്റ്റഡിയിലാണെന്നാണ് വിവരം. കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചണ്ഡീഗഡില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജഗത്പുരയില്‍ വെച്ചാണ് കര്‍ഷക നേതാക്കളെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആംബുലന്‍സ് എത്തിച്ചാണ് ദല്ലേവാളിനെ കസ്റ്റഡിയിലെടുത്തത്. #WATCH | Punjab | Farmer […]
Source link
കര്‍ഷക നേതാക്കള്‍ കസ്റ്റഡിയില്‍; ഖനൗരിയിലും ശംഭുവിലും ഇന്റര്‍നെറ്റ് വിലക്ക്
Date: