കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി. സര്‍വകലാശാലയാണ് പഠനം തുടരാന്‍ അനുമതി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസില്‍ താത്കാലികമായി പഠനം തുടരാമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആര്‍ക്കും തന്നെ ഹോസ്റ്റല്‍ സൗകര്യം അനുവദിക്കുന്നതല്ല. ആന്റി റാഗിങ് കമ്മിറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് കേസിലെ പ്രതികള്‍ പഠന വിലക്ക് നേരിട്ടത്. എന്നാല്‍ പിന്നീട് ഈ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ നിന്ന് ഇളവ് നേടുകയായിരുന്നു. പ്രതികളെ കേള്‍ക്കാതെയായിരുന്നു […]
Source link
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ മരണം; പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി
Date: