ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) അധ്യക്ഷ പി.ടി. ഉഷയ്ക്ക് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. ദേശീയ ഗെയിംസില്‍ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയ നീക്കത്തിനെതിരായ ഹരജിയിലാണ് നടപടി. ഒളിമ്പിക് അസോസിയേഷനും കേന്ദ്ര-ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. പി.ടി. ഉഷയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹരിയാന സ്വദേശിയാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. കഴിഞ്ഞ തവണ ഗോവയില്‍ നടന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സര ഇനമായിരുന്നു. എന്നാല്‍ ഇത്തവണ പ്രദര്‍ശന ഇനമായാണ് കളരിപ്പയറ്റ് ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയത്. […]
Source link
ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് ഉള്‍പ്പെടുത്തണമെന്ന ഹരജി; പി.ടി. ഉഷയ്ക്ക് ദല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
Date: