ന്യൂദല്‍ഹി: രാജ്യത്തുടനീളം എത്ര മുത്തലാഖ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്കുകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. തല്‍ക്ഷണ മുത്തലാഖിലൂടെ വിവാഹമോചനം നേടിയ മുസ്‌ലിം സ്ത്രീകളുടെ കണക്കും എഫ്.ഐ.ആറുകളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. 2019ലെ മുത്തലാഖ് നിയമവുമായി ബന്ധപ്പെട്ട ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറുമടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം. ഇന്ത്യയിലുടനീളം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത കേസുകളുടെ […]
Source link
രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മുത്തലാഖ് കേസുകളുടെ കണക്കുകള്‍ ഹാജരാക്കണം: സുപ്രീം കോടതി
Date: