ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. ഹരിയാന കോടതിയാണ് കെജ്‌രിവാളിന് സമന്‍സ് അയച്ചത്. യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന കെജ്‌രിവാളിന്റെ പരാമര്‍ശത്തിലാണ് കോടതി നടപടി. ഫെബ്രുവരി 17ന് കെജ്‌രിവാള്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. നേരത്തെ അയല്‍ സംസ്ഥാനമായ ഹരിയാന യമുന നദിയില്‍ വിഷം കലര്‍ത്തുകയാണെന്ന ആരോപണം തെളിയിക്കാന്‍ വസ്തുതാപരമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കെജ്‌രിവാളിനോട് തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഹരിയാന കോടതിയും കെജ്‌രിവാളിനെതിരെ നടപടിയെടുത്തത്. […]
Source link
യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുകയാണെന്ന പരാമര്‍ശം; കെജ്‌രിവാളിന് സമന്‍സ്
Date: