വീടിന്റെ ഐശ്വര്യത്തിനും ഭാഗ്യത്തിനും നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം



വീടിന് ഐശ്വര്യം നല്‍കാന്‍ മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക് കത്തിക്കുന്നത് കാരണമാകുന്നു. വീടുകളിൽ വിളക്ക് കത്തിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിളക്ക് വെയ്ക്കുന്നതിനു മുന്‍പ് കുളിച്ച് ശുദ്ധമായി വേണം വിളക്ക് കത്തിയ്ക്കാൻ. പരിസര ശുചിത്വവും ഉറപ്പായും പാലിക്കണം.

വിളക്ക് കൊളുത്തുമ്പോള്‍ വടക്കേ വാതില്‍ അടച്ചിടണമെന്നാണ് പറയപ്പെടുന്നത് . നിലവിളക്ക് കൊളുത്തുന്ന സമയം വടക്കേ വാതില്‍ തുറന്നിട്ടിരുന്നാല്‍ ഇവിടെ നിന്നും പ്രവഹിക്കുന്ന കാന്തിക പ്രവാഹത്തോടൊപ്പം വിളക്കിന്റെ ജ്വാലയും പോസിറ്റീവ് എനര്‍ജിയും ഇതിലൂടെ നഷ്ടമാകും.

സന്ധ്യക്ക് മുന്‍പ് തന്നെ വിളക്ക് കൊളുത്തണമെന്നും അതിലൂടെ ദീപം മൂധേവിയെ പുറത്താക്കി ദേവിയെ കുടിയിരുത്തുമെന്നുമാണ് വിശ്വാസം. ഒറ്റത്തിരിയിട്ട് കത്തിക്കുന്ന വിളക്കില്‍ പ്രതികൂല ഊർജ്ജം ഉണ്ടാകും. അതിനാൽ ഏഴ് തിരിയോ അഞ്ച് തിരിയോ ഇട്ട വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം.