ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ


ക്ഷേത്ര ദര്ശനം :- ഓരോ ക്ഷേത്രത്തിലും ആരാധനാ മൂര്‍ത്തി ഏതെന്നു മനസ്സിലാക്കി അതതു മൂര്‍ത്തിയുടെ മൂലമന്ത്രം ജപിച്ചു വേണം പ്രദിക്ഷണം വയ്ക്കുവാന്‍ .ക്ഷേത്ര ദര്ശനത്തില്‍ പ്രദിക്ഷ്ണത്തിന് വളരെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിചിട്ടുണ്ട് . പ്ര എന്നതിന് … .സര്‍വ്വ ഭയ നാശം
ദ എന്നതിന് ……മോക്ഷ ദായകം.
ക്ഷി എന്നതിന് … രോഗനാശകം
ണം എന്നതിന് … ഐശ്വര്യപ്രദം
ഇങ്ങിനെയാണ്‌ പ്രദിക്ഷണം എന്നതിനെ വിവക്ഷിക്കുന്നത് .

ക്ഷേത്രദര്‍ശനത്തില്‍ ആദ്യം കൊടിമരത്തെ ധ്യാനിക്കണം. ശേഷം കൊടിമരത്തിന്റേയും വലിയ ബലിക്കല്ലിന്റേയും ഇടതുവശത്തുകൂടി ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണം. ജനനം, മരണം, ഇവയുമായി ബന്ധപ്പെട്ട വാലായ്മയും പുലയും ഉള്ളവരും ആര്‍ത്തവം ആയവരും ആ ദിവസങ്ങളില്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ല. നാലമ്പലത്തിനകത്ത് ചെറിയ ബലിക്കല്ലുകള്‍ക്കു പുറമേ കൂടിയാണ് പ്രദക്ഷിണം വയ്ക്കേണ്ടത്. അവയില്‍ സ്പര്‍ശിക്കുകയോ, ചവിട്ടുകയോ ചെയ്യരുത്.ചുണ്ടുകള്‍ ചലിക്കാതെ മനസ്സുകൊണ്ട് പ്രാര്‍ത്ഥിക്കുന്നത് ഉത്തമം.

ചുണ്ടുകള്‍ ചലിപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന മദ്ധ്യമം. മറ്റുള്ളവര്‍ കേള്‍ക്കുന്നവിധം ഉച്ചത്തിലുള്ള പ്രാര്‍ത്ഥന അരുത്. മനസ്സിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നതാണ് അത്യുത്തമം. ഉത്തമമായ പ്രാര്‍ത്ഥനയും വ്രതശുദ്ധിയും മനഃശുദ്ധിയും ശരീരശുദ്ധിയുമൊക്കെ ക്ഷേത്രദര്‍ശനത്തിനെത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.സര്‍വ്വ ഐശ്വര്യത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്.

അര്‍ച്ചന, അഭിഷേകം, നിവേദ്യം, ചന്ദനം ചാര്‍ത്തല്‍, വിളക്ക് ഇവയൊക്കെ വഴിപാടുകളാണ്.നാരങ്ങാവിളക്ക്, പൗര്‍ണ്ണമി വിളക്ക്, സൗഭാഗ്യപൂജ തുടങ്ങിയവ ചെയ്യുന്നവര്‍ ഒരു ദിവസത്തെ വ്രതമെങ്കിലും ആചരിക്കണം.