ഒരു സ്‌പൂണ്‍ മഞ്ഞള്‍പ്പൊടിയും വെളിച്ചെണ്ണയും: നരച്ച മുടി മുഴുവൻ കറുക്കാൻ ഇങ്ങനെ ചെയ്യൂ


പലരിലും മാനസിക സമ്മർദ്ദമുണ്ടാക്കുന്ന ഒന്നാണ് നരച്ച മുടി. ഇതിനൊരു പ്രതിവിധിയായി കൃത്രിമ ഡൈകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. മുടി വളർച്ച കൂടാനും നര മാറുന്നതിനും മഞ്ഞള്‍പ്പൊടി ഉപയോഗിച്ച്‌ ആയുർവേദ ഡൈ തയ്യാറാക്കാം.

3 ടേബിള്‍സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി, 2 ടേബിള്‍സ്‌പൂണ്‍ ഹെന്നപ്പൊടി, ആവശ്യത്തിന് വെളിച്ചെണ്ണ എന്നിവ മാത്രം മതി ഈ ഡൈ തയ്യാറാക്കുന്നതിനു.

read also: അര്‍ജുന്റെ പേരില്‍ പിആര്‍ വര്‍ക്കോ പണപ്പിരിവോ നടത്തിയിട്ടില്ല, 75000രൂപ ശമ്പളമായി നല്‍കിയതിന് തെളിവ് ഉണ്ട്: മനാഫ്

മഞ്ഞള്‍പ്പൊടി നന്നായി ചൂടാക്കി കാപ്പിപ്പൊടി നിറമാകുമ്പോള്‍ അതിലേക്ക് ഹെന്നപ്പൊടി ചേർത്തു ലോ ഫ്ലെയിമില്‍ ചൂടാക്കുക. നന്നായി തണുക്കുമ്പോള്‍ ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് ഡൈ രൂപത്തിലാക്കുക. ഒരു രാത്രി മുഴുവൻ ഇരുമ്പ് പാത്രത്തില്‍ സൂക്‌ഷിച്ച ശേഷം നന്നായി വൃത്തിയാക്കി കഴുകി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ ശേഷം താളി ഉപയോഗിച്ച്‌ കഴുകി കളയാവുന്നതാണ്. ഷാംപൂ ഉടനടി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.