ന്യൂഡൽഹി: ഭാരതിയ സംസ്‌കാരം മോണഗമി അഥവ ഏക പങ്കാളി വിശ്വാസത്തിലാണു നിലനില്‍ക്കുന്നത്. എന്നാല്‍ അത് പോളിയോമറി അഥവ നിരവധി പങ്കാളികള്‍ എന്ന വിശ്വസത്തിലേയ്ക്കു പതിയെ മാറുന്നുവന്നു റിപ്പോർട്ടുകൾ. ഏകപങ്കാളി വിശ്വാസം മഹത്തരമാണ് എന്നു വിശ്വാസിക്കുന്ന നമ്മുടെ നാട്ടില്‍ പോളിഗമി എന്ന ബഹുപങ്കാളിത്വം അവിഹിതമാണ് എന്ന ധാരണയാണു നിലനിന്നിരുന്നത്. അതില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥമായ ഒരു അവസ്ഥയാണ് പോളിയോമറി.
പോളിയോമറി പിന്തുടരുന്ന ആളുകള്‍ക്ക് ഒന്നിലധികം പങ്കാളികള്‍ ഉണ്ടായിരിക്കും. ഈ പങ്കാളികള്‍ക്കെല്ലാം തങ്ങളുടെ പങ്കാളിക്ക് മറ്റു ബന്ധങ്ങളുണ്ടെന്നു പരസ്പരം അറിയുകയും ചെയ്യും.അതുകൊണ്ടു തന്നെ ഇത്തരം ബന്ധങ്ങളില്‍ നുണ പറയേണ്ടി വരികയോ പങ്കാളികളില്‍ നിന്നു മറച്ചു വയ്ക്കുകയോ ചെയ്യേണ്ടതില്ല എന്ന് ഗവേഷകര്‍ പറയുന്നു. കേരളത്തിലും ഇതുണ്ടെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.രണ്ടുതരത്തിലുള്ള പോളിയോമറികള്‍ ഉണ്ട്.
ഒരു മുഖ്യപങ്കാളിയും ബാക്കിയെല്ലാം ഉപ പങ്കാളികളുമായി ഇരിക്കുന്ന അവസ്ഥയാണ് ഇത്. എല്ല പങ്കാളികള്‍ക്കും തുല്ല്യ പ്രധാന്യം കൊടുക്കുന്നതാണ് അടുത്തത്. പോളിയോമറിയില്‍ ലൈംഗിക ബന്ധം നിര്‍ബന്ധമല്ല എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഏക പങ്കാളി വിശ്വാസം അതീശക്തമായി നിലനില്‍ക്കുന്ന ഇന്ത്യയില്‍ പോളിയോമറി എന്ന അവസഥ വളർന്നു വരുന്നത് ഏവരും ആശങ്കയോടെയാണ് നോക്കുന്നത്