[ad_1]
നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് പച്ചരിയും തേങ്ങാ പാലും. എന്നാൽ ഇവ രണ്ടും കൊണ്ട് നല്ല സോഫ്റ്റായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ ഈസിയായി ചെയ്തെടുക്കാൻ കഴിയുന്നതും നല്ല ടേസ്റ്റിയുമായിട്ടുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി വെള്ളത്തിലിട്ടു കുതിർത്തിയെടുക്കുക. നല്ലപോലെ കഴുകിയെടുത്ത പച്ചരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിലേക്ക് ഒരു കപ്പ് നല്ല കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക.
ശേഷം പച്ചരിയും തേങ്ങ പാലും കൂടി നല്ല സ്മൂത്തായി അരച്ചെടുക്കുക. അരച്ചെടുത്ത മിക്സിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. പിന്നീട് ഒന്നുകൂടി നല്ല സ്മൂത്തായി അടിച്ചെടുക്കുക. മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കുക. ഒരു നോൺ സ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് ഒരു തവി ബാറ്റർ ഒഴിച്ച് ചുറ്റിക്കുക. വളരെ കനം കുറഞ്ഞ പാൽ ദോശയാണ് ഇവിടെ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ എത്രത്തോളം മാവിനെ ചുറ്റിക്കാൻ കഴിയുമോ അത്രത്തോളം ചെയ്യുക. ശേഷം ഒന്നു വെന്തു വരുമ്പോൾ എടുത്തു മാറ്റുക.
ഇതുപോലെതന്നെ എല്ലാ മാവ് കൊണ്ടും പാൽ ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മലബാർ സ്പെഷ്യലായിട്ടുള്ള പാലാട തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. രാവിലെ ബ്രേക്ക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കായുമെല്ലാം ഇത് ഏറെ നല്ലതാണ്.
[ad_2]