വേഗം ഗര്‍ഭിണിയാകാന്‍ ആഗ്രഹമുള്ളവര്‍ അറിയാൻ, ഇത് കുടിച്ചാൽ പ്രയോജനം ഉണ്ടാവും



പല സ്ത്രീകളും ആണയിട്ട് പറയുന്ന കാര്യമാണ് ചുമ തങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സഹായമായി എന്നത്. അതെ, നിങ്ങളുടെ മരുന്ന് പെട്ടിയിലിരിക്കുന്ന കഫ് സിറപ്പ് ഗര്‍ഭധാരണത്തിനും സഹായിക്കും! ഇക്കാര്യത്തില്‍ ഗൗരവകരമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ചില പഠനങ്ങള്‍ ഇക്കാര്യത്തെ പിന്തുണയ്ക്കുന്നതാണ്.

മിക്കവാറും കഫ് സിറപ്പുകളിലും ഗ്വായിഫെനസിന്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഈ എക്സ്പെക്റ്റൊറന്‍റ് ശ്വാസകോശത്തിലെ കഫം അയയാനും അതുവഴി പുറന്തള്ളാനും സഹായിക്കും. എല്ലാത്തരത്തിലുമുള്ള ശ്ളേഷ്മങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്വായിഫെനസിന്‍ ഗര്‍ഭപാത്രത്തിലേക്കുള്ള മാര്‍ഗ്ഗവും കൂടുതല്‍ നനവുള്ളതാക്കുകയും അത് വഴി ബീജത്തിന് വേഗത്തിലും എളുപ്പത്തിലും അണ്ഡവുമായി കൂടിച്ചേരാനും സഹായിക്കും.

സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. അതേ പ്രവര്‍ത്തനം വഴി ഗ്വായിഫെനസിന്‍ ബീജത്തിന്‍റെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും ബീജസംഖ്യ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിങ്ങള്‍ക്ക് ഇക്കാര്യം ബോധ്യമാവുകയും പരീക്ഷിക്കണമെന്ന് തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ അണ്ഡവിസര്‍ജ്ജനം ആരംഭിക്കുന്ന ദിവസം മുതല്‍ അവസാനിക്കുന്ന ദിവസം വരെ കഫ് സിറപ്പ് കഴിക്കുക. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും.

കഫ് സിറപ്പല്ല അതിലടങ്ങിയിരിക്കുന്ന ഒരു ഘടകമാണ് ഗര്‍ഭധാരണത്തിന് സഹായിക്കുന്നത്. എന്നിരുന്നാലും ഉപയോഗത്തിന് മുമ്പ് കഫ് സിറപ്പിലെ ഘടകങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കുകയും ഗ്വായിഫെനസിന്‍ അതിലെ ഒരു പ്രധാന ഘടകമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

പല കഫ് സിറപ്പുകളും കഫം അയഞ്ഞ് കിട്ടുന്നതിന് പകരം ഉണക്കിക്കളയുന്നവയാണ്. അത്തരത്തിലുള്ളവ ഉപയോഗിക്കുന്നത് ഗര്ഭധാരണ സാധ്യത കുറയ്ക്കുകയാണ് ചെയ്യുക. ചെയ്യാവുന്ന കാര്യം ആദ്യം നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്‍റെ ഉപദേശം തേടുകയാണ്. ഗ്വായിഫെനസിന്‍ നല്കാന്‍ ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യം – മറ്റ് മരുന്നുകള്‍ പോലെ തന്നെ കഫ് സിറപ്പ് ആവശ്യമില്ലാതെയും, കൂടിയ അളവിലും ഉപയോഗിക്കുന്നത് ദോഷകരമാകും. ഗര്‍ഭധാരണം ലക്ഷ്യമാക്കി ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക. നിർദ്ദേശിക്കപ്പെട്ട അളവില്‍ കൂടുതല്‍ കഴിക്കുകയും ചെയ്യരുത്.