ആദ്യം മീന്‍ നന്നായി കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കിയെടുക്കാം. ഉപ്പുചേര്‍ത്ത് കഴുകുന്നതാണ് നല്ലത്. ഇത് ഒരു അടപ്പുപാത്രത്തിലേയ്ക്ക് മാറ്റാം. പാത്രം നിറയുംവരെ മീന്‍ വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇനി പാത്രത്തിലേയ്ക്ക് മീനിന്റെ മുകള്‍ഭാഗം നിറയുന്നതുവരെ വെള്ളം ഒഴിച്ചുകൊടുക്കാം. ഇനി കാറ്റുകയറാതെ മൂടി നന്നായി അടച്ചതിനുശേഷം ഫ്രീസറില്‍ സൂക്ഷിക്കാം.
Read Also: നീറ്റ് പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, ആര്‍ക്കും ഇത്തവണ മുഴുവന്‍ മാര്‍ക്കില്ല
മീന്‍ ഫ്രഷായി സൂക്ഷിക്കാന്‍ മറ്റൊരു രീതിയും പരീക്ഷിക്കാവുന്നതാണ്. ആദ്യം മീന്‍ നന്നായി കഴുകി വൃത്തിയാക്കിയെടുത്തതിനുശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, കുറച്ച് മഞ്ഞള്‍പ്പൊടി, കുറച്ച് മുളകുപൊടി എന്നിവചേര്‍ത്ത് യോജിപ്പിച്ചുകൊടുക്കണം. അടുത്തതായി ഒരു അടപ്പുപാത്രമെടുത്ത് അകത്ത് ഫോയില്‍ പേപ്പറോ പ്ളാസ്റ്റിക്കോ വച്ചതിനുശേഷം മസാല പുരട്ടിയ മീന്‍ നിരത്താം. ശേഷം മൂടി നന്നായി അടച്ച് ഫ്രീസറില്‍ സൂക്ഷിക്കാം. മീന്‍ കറി വയ്ക്കാനോ വറുക്കാനോ എടുക്കുമ്പോള്‍ ആവശ്യമെങ്കില്‍ കുറച്ച് മസാലകള്‍കൂടി ചേര്‍ത്ത് പാകം ചെയ്യാം. ഈ രണ്ട് ടിപ്പുകള്‍ പരീക്ഷിക്കുമ്പോള്‍ മീനിന് രുചി വ്യത്യാസം ഉണ്ടാവുമെന്നും പേടി വേണ്ട.