ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്. ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതിനെയാണ് കണ്ടകശ്ശനി, ഏഴരശ്ശനി എന്നെല്ലാം പറയുന്നത്. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്യ്രം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കർമ്മങ്ങൾ, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.
കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്. വ്രതദിനങ്ങളില്‍ നെയ്യഭിഷേകം നടത്തിയാല്‍ പാപശാന്തിയ്ക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്‌ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു തിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാര്‍ച്ചനയും ശനിദോഷനിവാരണത്തിന് വിശേഷമാണ്.ശനിയാഴ്ച ദിവസം കറുപ്പോ നീലയോ വസ്ത്രങ്ങൾ ധരിക്കുന്നത് ശനി ദോഷം ശമിപ്പിക്കും. കാക്കയ്ക്ക് അന്നം കൊടുക്കുന്നതും നല്ലതാണ്.