ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തില്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും.മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഹൃദയപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാനും പൊട്ടാസ്യത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. പൊട്ടാസ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തരാം.
ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പൊട്ടാസ്യം ലഭിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ഏറ്റവും ദോഷകരമായ അവസ്ഥയാണ് മലബന്ധവും വയറു വീര്‍ക്കലും. വിശപ്പില്ലാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിന് കാരണമാവുന്നതും പലപ്പോഴും പൊട്ടാസ്യത്തിന്റെ അഭാവം തന്നെയാണ്. ശരീരത്തില്‍ സോഡിയം അളവ് കുറയുമ്പോള്‍ പലപ്പോഴും ഇത്തരം അവസ്ഥ ഉണ്ടാവുന്നു.പൊട്ടാസ്യം കൂടുമ്പോൾ കിഡ്‌നി പ്രവർത്തനം തന്നെ നിലച്ചു പോകും. കിഡ്‌നി ശരിയായി രക്തത്തിൽ നിന്ന് ഇതിനെ അരിച്ചു വേർതിരിക്കുന്നില്ലെന്നതാണ് അതിൽ നിന്ന് മനസിലാക്കേണ്ടത്.
പൊട്ടാസ്യത്തിന്റെ അളവ് കൂടിയാൽ ഛർദ്ദിക്കുകയും ആഹാരം കഴിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഹൃദയാഘാതവും പക്ഷാഘാതവും ഇതുമൂലം ഉണ്ടാവും.നെഞ്ചിടിപ്പ് വര്‍ദ്ധിയ്ക്കുന്ന അവസ്ഥ ഉണ്ടാവുന്നതും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇത് പലപ്പോഴും സ്‌ട്രോക്ക് പോലുള്ള ആരോഗ്യ പ്രതിസന്ധികളിലേക്ക് നയിക്കുന്നു.അമിത ക്ഷീണം നിങ്ങളെ പലപ്പോഴും വളരെയധികം ബുദ്ധിമുട്ടിക്കും. എന്ത് കാര്യം ചെയ്യുമ്പോഴും ക്ഷീണം നിങ്ങളെ അലട്ടുന്നുവെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നില്ല എന്ന് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.