ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികളുടെ പ്രധാന ആഘോഷമാണ് ബക്രീദ് അല്ലെങ്കിൽ ഈദ് ഉൽ-അദ്ഹ. അള്ളാഹുവിന് തന്റെ മകനെപ്പോലും ബലിയർപ്പിക്കാനുള്ള ഇബ്രാഹിമിന്റെ (അബ്രഹാം) മനസിന്റെ ഓർമ്മപ്പെടുത്തലാണ് ബലിപെരുന്നാൾ ആയി ആഘോഷിക്കപ്പെടുന്നത്.
അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ആടുകളെ ബലിയർപ്പിക്കുകയും അതിന്റെ മാംസം കൊണ്ടുള്ള വിഭവങ്ങൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പങ്കുവെയ്ക്കുകയും ചെയ്തുകൊണ്ടാണ് പലരും ഈ ദിവസം ആഘോഷിക്കുന്നത്. ആട്ടിറച്ചിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. അതെക്കുറിച്ച് അറിയാം.
read also: വിദ്യാര്‍ഥികളില്ല, സാമ്പത്തിക നഷ്ടത്തിൽ: ജേണലിസം കോഴ്‌സ് അവസാനിപ്പിച്ച് പ്രമുഖ മാധ്യമപഠന സ്ഥാപനം
ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ആട്ടിറച്ചി ശരീര കോശങ്ങൾക്കും പേശികൾക്കും നല്ലതാണ്. ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബീഫ്, പന്നിയിറച്ചി തുടങ്ങിയ മറ്റ് മാംസങ്ങളെ അപേക്ഷിച്ച് ആട്ടിറച്ചിയിൽ കൊഴുപ്പിന്റെ അളവ് കുറവാണ്. കൂടാതെ ഈ മാംസങ്ങളെ അപേക്ഷിച്ച് ആട്ടിറച്ചി കഴിച്ചാൽ അലർജി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇതിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള, ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ആട്ടിറച്ചി ദഹിക്കാനും ഏറെ എളുപ്പമാണ്.