ഉയർന്ന കൊളസ്ട്രോളിനെ പിടിച്ചുകെട്ടാനുള്ള പ്രകൃതിദത്തമായ മരുന്ന്: മല്ലിയില, അറിയാം ഉപയോഗിക്കേണ്ട രീതി


ഉയർന്ന കൊളസ്ട്രോൾ പലർക്കും പ്രശ്നമാണ്. ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ ഉയർന്ന കൊളസ്ട്രോൾ മൂലം ഉണ്ടാകാറുണ്ട്. ഇതിനെ ഒരു പരിധിവരെ തടയാൻ കഴിയുന്ന പ്രകൃതിദത്തമായ മരുന്നാണ് മല്ലിയില.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ദഹന പ്രശ്നങ്ങള്‍ക്കും മികച്ച ഔഷധമാണ് മല്ലി. പാചകത്തിന് മല്ലിയിലയും വിത്തും ഒരുപോലെ ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകള്‍, നാരുകള്‍, ധാതുക്കള്‍, ആൻ്റിഓക്‌സിഡൻ്റുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

മല്ലിയില വെള്ളം കുടിക്കുന്നത് ഉയർന്ന കൊളസ്‌ട്രോള്‍ കുറയാൻ ഉത്തമ പ്രതിവിധിയാണ്. കുടലിലെ കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നതിനെ തടയാൻ കഴിയുന്ന സസ്യ സംയുക്തങ്ങളായ ഫൈറ്റോസ്റ്റെറോളുകള്‍ നിറഞ്ഞ മല്ലിയില ഹൃദ്രോഗം തടയാനും അസിഡിറ്റി, തൈറോയ്ഡ്, മൈഗ്രെയ്ൻ എന്നിവ ഒഴിവാക്കാനും സഹായിക്കും.

read also: കെ മുരളീധരന്റെ തോല്‍വി വിവാദം, ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂര്‍: കൂട്ടകരച്ചിലുമായി പ്രവര്‍ത്തകര്‍

മല്ലിയില വെള്ളം ഉണ്ടാക്കേണ്ട രീതി അറിയാം.

ഒരു പിടി മല്ലിയില എടുത്ത് 500 മില്ലി വെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിക്കുക, എന്നിട്ട് അത് ചെറുചൂടുള്ളപ്പോള്‍ അരിച്ചെടുത്ത് കുടിക്കുക. രാവിലെ വെറും വയറ്റിലോ, ഭക്ഷണത്തിന് 45 മിനിറ്റ് മുമ്പോ ശേഷമോ മല്ലിയില വെള്ളം കുടിക്കുന്നതാണ് നല്ലത്.