ദേഷ്യം കൂടുതലാണോ? മുല്ലപ്പൂ കൊണ്ടുള്ള ഈ പ്രയോഗം മതി


എല്ലാവരുടെയും വലിയ പ്രശ്നമാണ് നിയന്ത്രിക്കാൻ പറ്റാത്ത കോപം. എപ്പോഴും നിയന്ത്രിക്കണമെന്ന് വിചാരിച്ചാല്‍ പോലും നമുക്കതിന് കഴിയില്ല എന്നതാണ് സത്യം. പലപ്പോഴും ദേഷ്യപ്പെടണമെന്ന് വിചാരിച്ചില്ലെങ്കില്‍ പോലും, സാഹചര്യം കാരണം നാം അറിയാതെ ചൂടായിപ്പോകും.

എന്നാല്‍, കോപം നിയന്ത്രിക്കാന്‍ മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല. പക്ഷെ, മാനസിക വ്യാപാരത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളെന്നതിനാല്‍ മാനസികാരോഗ്യ ചികിത്സകളാണ് ഇതിനായി നടത്തിവരുന്നത്. എങ്കിലും, ചില പൊടിക്കൈകൾ മൂലം നമ്മുടെ ദേഷ്യം കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

അതിൽ പ്രധാനമായ ചില കാര്യങ്ങൾ ഇവയാണ്, മുല്ലപ്പൂവിന്റെ സുഗന്ധത്തിനും റോസാപുഷ്പത്തിന്റെ നിര്‍മല സുഗന്ധത്തിനും കോപം കുറയ്ക്കാന്‍ കഴിയും. അതുപോലെ ജമന്തിപ്പൂവിന്റെ സുഗന്ധം കൊണ്ടും കോപം അടക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.