പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിന്റെ പ്രാധാന്യം അറിയുമോ?



ഐതിഹ്യം അനുസരിച്ച് കണ്ണൂര്‍ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്താണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ പാടിക്കുറ്റി അന്തര്‍ജനത്തിനും നമ്പൂതിരിയ്ക്കും മക്കളില്ലാത്ത ദുഃഖം കൊണ്ട് വഴിപാടുകള്‍ പലതു നടത്തി.ഒടുവില്‍ ഒരു ദിവസം പാടിക്കുറ്റിഅമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവില്‍ തന്റെ അവതാര ഉദ്ദേശ്യം വ്യക്തമാക്കി നാട് നീളെ നടന്നു,ഒടുവില്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനു വേണ്ടി മുത്തപ്പനായി മടപ്പുരകളില്‍ കുടികൊള്ളുന്നു.

 Image result for parassini muthappan

ബാല്യം മുതല്‍ക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികള്‍ക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്.സാധാരണക്കാരായ ആളുകളുടെ കൂടെ നടന്നും നായാടികളുടെ കൂടെ നടന്നു നായാടിയും ഇല്ലത്തിനു പേരുദോഷം കേള്‍പ്പിച്ചു. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യ മാംസാദികള്‍ കഴിച്ചും നടന്നിരുന്ന മുത്തപ്പന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. ഇല്ലത്തെ നമ്പൂതിരിയ്ക്ക് ഇതിലെല്ലാം എതിര്‍പ്പായിരുന്നെങ്കിലും പുത്രസ്‌നേഹം കാരണം അന്തര്‍ജ്ജനം എല്ലാം പൊറുത്തു.

 Image result for parassini muthappan

മകനെ സ്‌നേഹിച്ചു.ഒടുവില്‍ നിവൃത്തി ഇല്ലാതായപ്പോള്‍ വീടുവിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.അപ്പോള്‍ മുത്തപ്പന്‍ തന്റെ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു.ആ കണ്ണുകളില്‍ നിന്ന് ഉള്ള അഗ്‌നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്നാവശ്യപെടുകയും ചെയ്തു . ഒടുവില്‍ മുത്തപ്പന്‍ കുടിയിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയുകയായിരുന്നുവെന്നാണ് ഐതിഹ്യം Image result for parassini muthappan

ക്ഷേത്രാചാരങ്ങള്‍ ;

മറ്റ് തെയ്യക്കോലങ്ങള്‍ വര്‍ഷത്തിലെ ചില പ്രത്യേക കാലയളവില്‍ (തുലാം 10 മുതല്‍ ഇടവം വരെ) മാത്രമാണ് കെട്ടിയാടാറുള്ളത്. എന്നാല്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും (ചില പ്രത്യേക ദിവസങ്ങളൊഴികെ തെയ്യം കെട്ടിയാടുന്നു.

മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍ പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്.
ക്ഷേത്രത്തില്‍ നിന്നും ഈ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.മടയന് ഉള്ള വഴിപാടുകള്‍ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞള്‍, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീര്‍ക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങള്‍,തേങ്ങാപ്പൂള് എന്നിവയാണ്. ഇന്ന് കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അര്‍പ്പിക്കാറുണ്ട്.

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : കണ്ണൂര്‍, ഏകദേശം 16 കിലോമീറ്റര്‍ അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് കണ്ണൂരില്‍ നിന്ന് ഏകദേശം 110 കിലോമീറ്റര്‍ അകലെ.

വിമാനത്തില്‍ എത്തുകയാണെങ്കില്‍ മംഗലാപുരത്തോ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലോ ഇറങ്ങാം. മംഗലാപുരത്തുനിന്നുംദേശീയപാത 17ല്‍ ധര്‍മ്മശാലയിലേക്കുള്ള വഴിയില്‍ ഏകദേശം 150 കിലോമീറ്റര്‍ സഞ്ചരിക്കുക. ധര്‍മ്മശാലയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് പറശ്ശിനിക്കടവ്. കരിപ്പൂരില്‍ ഇറങ്ങുകയാണെങ്കില്‍ ദേശീയപാത 17ല്‍ ഏകദേശം 110 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ധര്‍മ്മശാലയില്‍ എത്താം. കണ്ണൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്‌സിയും ലഭിക്കും.