പാലിലോ, ചായയിലോ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കൂ!! ആരോഗ്യം സംരക്ഷിക്കൂ



കറികള്‍ക്ക് നിറവും രുചിയും പകരാൻ ഉപയോഗിക്കുന്ന മഞ്ഞള്‍ മികച്ച ഒരു ഔഷധമാണ്. മഞ്ഞളില്‍ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ ഉണ്ട്. മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകമാണ്, ഇത് ഏതെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വീക്കത്തിനെതിരെ പോരാടാന്‍ സഹായിക്കുന്നു.

read also: പിഎംഎല്‍എ ആക്‌ട് പിൻവലിക്കുമെന്നു സിപിഎം പ്രകടന പത്രിക: ഇടതുമുന്നണിയുടേത് പരിഹാസ്യ നടപടിയെന്ന് കെ.സുരേന്ദ്രൻ

ശരീരത്തിന്റെ ആന്റിഓക്സിഡന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്ന മഞ്ഞള്‍ ശരീരത്തിനു ഉള്ളിലെ വിഷാംശം പുറന്തള്ളും. ആമാശയത്തിലെ ഗ്യാസ് രൂപീകരണം, ദഹനക്കേട് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. പാലിലോ, ചായയിലോ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ബാക്ടീരിയല്‍ അണുബാധ ചെറുക്കാനും തൊണ്ട വേദനയ്ക്ക് ആശ്വാസം പകരാനുമെല്ലാം മഞ്ഞള്‍ ചേര്‍ത്ത പാല്‍ സഹായിക്കും. ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് പനി വരാതെയിരിക്കാൻ ശുദ്ധമായ മഞ്ഞള്‍ പൊടിയാക്കി കഴിക്കുന്നത് ഉപകരിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിത്യവുമുള്ള മഞ്ഞളിന്റെ ഉപയോഗത്തിലൂടെ സാധിക്കും. ഒരു ടീസ്പൂണ്‍ മഞ്ഞള്‍ പൊടി നാരങ്ങ നീരും കുറച്ച്‌ വെള്ളവുമായി ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കി പുരട്ടുന്നത് ചര്‍മ്മത്തിലെ വേദനയും ചൊറിച്ചിലിനും മികച്ച പ്രതിവിധിയാണ്.